വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു.
വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു.
അമേരിക്കന്‍ സംസ്ഥാനമായ കൻസാസില്‍ ഇന്ത്യൻ വംശജനായ കത്തോലിക്ക വൈദികന്‍ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ഫാ. അരുൾ കരസാലയാണ് കൻസാസിലെ സെനെക്കയിലുള്ള സെന്റ് പീറ്റർ & പോൾ കത്തോലിക്ക ദേവാലയത്തോട് അനുബന്ധിച്ചുള്ള റെക്ടറിയില്‍ വെടിയേറ്റ് മരിച്ചത്.
വിശദാംശങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.
ഫാ. കരസാലയുടെ മരണത്തിൽ കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. അരുളിന്റെ ദാരുണമായ മരണവാർത്ത പങ്കുവെക്കുന്നതിൽ ഹൃദയംഭേദകമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m