j129

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകാൻ കേരളത്തില്‍ നിന്ന് 150 ഓളം പേര്‍ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയാകാൻ കേരളത്തില്‍ നിന്ന് 150 ഓളം പേര്‍ക്ക് പ്രധാനമന്ത്രിയുടെ ക്ഷണം


തിരുവനന്തപുരം: ജനുവരി 26ന് ഇന്ത്യ 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. റിപ്പബ്ലിക് ആയി 75 വർഷം പൂർത്തിയാക്കുന്ന ഈ വേളയില്‍, പൗരന്മാരുടെ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള 'ജൻ ഭാഗിദാരി' എന്ന ആശയത്തിനാണ് പ്രാധാന്യം.

രാജ്യത്തിന് നല്‍കിയ മികച്ച സംഭാവനകളെ ആദരിക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക് ദിന പരേഡ് കാണാൻ വിവിധ മേഖലകളില്‍ നിന്നുള്ള ഏകദേശം 10,000 വിശിഷ്ടാതിഥികളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. വിവിധ മേഖലകളില്‍ മികവ് പുലർത്തിയവരെ ‘സ്വർണിം ഭാരതി’ന്റെ ശില്‍പ്പികളായി അംഗീകരിച്ചാണ് ക്ഷണം നല്‍കിയത്. കേരളത്തില്‍ നിന്ന് ഏകദേശം 150 പേർക്കാണ് പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.

രാഷ്ട്രനിർമാണത്തില്‍ ഈ വ്യക്തികളുടെ അക്ഷീണ പരിശ്രമങ്ങളും സമൂഹത്തിന് അവർ നല്‍കിയ ശ്രദ്ധേയമായ സംഭാവനകളും ആഘോഷമാക്കാനും അംഗീകരിക്കാനും ലക്ഷ്യമിടുന്നതാണ് ഈ ഉദ്യമം. റിപ്പബ്ലിക് ദിന പരേഡിലെ സാന്നിധ്യം അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും രാജ്യത്തിന്റെ പുരോഗതിയോടുള്ള പ്രതിജ്ഞാബദ്ധതയ്ക്കുമുള്ള സാക്ഷ്യമാകും.

പാരാലിമ്ബിക്സ് സംഘാംഗങ്ങളും അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ വിജയികളും, മികച്ച പ്രവർത്തനം കാഴ്ചവച്ച പിഎം-വിശ്വകർമ യോജന ഗുണഭോക്താക്കള്‍, പിഎം കുസും പദ്ധതി ഗുണഭോക്താക്കള്‍, പിഎം സൂര്യ ഘർ യോജന ഗുണഭോക്താക്കള്‍, കൈത്തറി-കരകൗശലത്തൊഴി‌ലാളികള്‍, മികച്ച പ്രവർത്തനം കാഴ്ചവച്ച ജലയോദ്ധാക്കള്‍, കുടിവെള്ള-ശുചിത്വ പരിപാലനത്തിനുള്ള പാനി സമിതി അംഗങ്ങള്‍, മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ഗോകുല്‍ ദൗത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവർ, ‘മൈ ഭാരത്’ സന്നദ്ധപ്രവർത്തകർ, പിഎം മത്സ്യ സമ്ബദ യോജന ഗുണഭോക്താക്കള്‍, ‘മൻ കീ ബാത്ത്’ പരിപാടിയില്‍ പ്രധാനമന്ത്രി പരാമർശിച്ച വ്യക്തികള്‍, മികച്ച സ്റ്റാർട്ടപ്പുകള്‍ സൃഷ്ടിച്ചവർ, പ്രത്യേക നേട്ടം കൈവരിച്ച ഗോത്രവർഗ ഗുണഭോക്താക്കള്‍ തുടങ്ങിയവർക്കാണ് പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ക്ഷണം ലഭിച്ചത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)