സുഡാനിലും കൊളംബിയയിലും സമാധാനം സ്ഥാപിക്കണo: മാർപാപ്പ സുഡാനിലും കൊളംബിയയിലും സമാധാനം സ്ഥാപിക്കണo: മാർപാപ്പ
Tuesday, 28 Jan 2025 00:00 am

marianvibes

സുഡാനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുഡാനിലും കൊളംബിയയിലും സമാധാനം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.

ത്രിസന്ധ്യാ ജപ പ്രാർഥനയ്ക്കു ശേഷമുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.

“ഞാൻ ഇരു രാജ്യങ്ങളിലെയും ജനങ്ങളോട് ചേർന്നു നിൽക്കുന്നു. എല്ലാത്തരം അക്രമങ്ങളും ഒഴിവാക്കാനും സാഹോദര്യത്തിലേക്കും ഐക്യത്തിലേക്കും തിരിച്ചുവരാനും അവരെ ക്ഷണിക്കുന്നു,“ മാർപാപ്പ പങ്കുവച്ചു. സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും മുപ്പതിനായിരത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടേണ്ടി വരികയും ചെയ്ത കൊളംബിയയിലെ കാറ്റാറ്റംബോയിലെ നിലവിലെ സാഹചര്യത്തെയും മാർപാപ്പ അപലപിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0