marianvibes
marianvibes
Thursday, 06 Feb 2025 00:00 am
marianvibes

marianvibes

കുടുംബങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമ്ബോള്‍ രോഗങ്ങളാല്‍ ബുദ്ധിമുട്ടുമ്ബോള്‍ കടബാധ്യത, സാമ്ബത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാല്‍ ദുരിതത്തിലാകുമ്ബോള്‍ ആറ് ആത്മീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

വെഞ്ചരിച്ച കുരിശുരൂപം

വെഞ്ചരിച്ച ഒരു കുരിശുരൂപം മുറിയില്‍ പ്രതിഷ്ഠിക്കുന്നത് ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ്. വെഞ്ചരിച്ച ക്രൂശിത രൂപം മറ്റേത് വസ്തുക്കളെക്കാളും ശക്തിയുള്ളതും പൈശാചിക ഇടപെടലുകള്‍ നിര്‍വ്വീര്യമാക്കാന്‍ ഏറെ ശക്തിയുള്ള ഒന്നുമാണ്. 

വെഞ്ചരിച്ച ഉപ്പും, വിശുദ്ധ ജലവും

വെഞ്ചരിച്ച ഉപ്പും വിശുദ്ധ ജലവും നമ്മുടെ ഭവനത്തില്‍ സൂക്ഷിക്കുന്നതും തളിക്കുന്നതും നമ്മുടെ ഭവനത്തെ വിശുദ്ധീകരിക്കുകയും അശുദ്ധിയെ അകറ്റുകയും ചെയ്യുന്നു. അതിനാല്‍ ഏതെങ്കിലും വൈദികനെകൊണ്ട് ആശീര്‍വദിച്ച ജലവും (ഹന്നാന്‍ വെള്ളം), ഉപ്പും ഭവനത്തില്‍ സൂക്ഷിക്കുകയും മുറികളിലും ചുറ്റുപാടുകളിലും തളിക്കുകയും ചെയ്യാം.

വിശുദ്ധ രൂപങ്ങള്‍

ദിവ്യകാരുണ്യത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ, യേശുവിന്റെ തിരുഹൃദയത്തിന്റേയോ ചിത്രങ്ങള്‍ ചുവരില്‍ തൂക്കുന്നത് നമ്മുടെ ഭവനത്തിന്റെ ആത്മീയ സംരക്ഷണത്തിന് നല്ലതാണ്.

പ്രാര്‍ത്ഥന

തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഏറ്റവും ശക്തമായ ഒന്നാണ് പ്രാര്‍ത്ഥന. വീടുകളില്‍ ഒരു പ്രാര്‍ത്ഥനാ മുറി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. റൂമിന്റെ ഏതെങ്കിലും ഒരു സ്ഥലത്തു പ്രത്യേകമാം വിധത്തില്‍ ക്രൂശിത രൂപം, വിശുദ്ധ ബൈബിള്‍ എന്നിവ ഭംഗിയായി ഒരുക്കിവയ്ക്കാം.

സ്തുതിഗീതങ്ങള്‍ കേള്‍ക്കുക

ഗ്രിഗോറിയന്‍ സ്തുതിഗീതങ്ങള്‍ ആലപിക്കുന്നതും കേള്‍ക്കുന്നതും നല്ലതാണ്. ഏതെങ്കിലും സന്യാസസഭകളില്‍ നിന്നും ലഭിക്കുന്ന സിഡികള്‍ ഭവനത്തില്‍ മുഴക്കുന്നതായിരിക്കും നല്ലതെന്ന് ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദം ബ്ലായി പറയുന്നു.

യേശുവിന്റെ തിരുഹൃദയത്തിനും കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുക.

യേശുവിന്റെ തിരുഹൃദയത്തിനും കന്യകാമാതാവിന്റെ അമലോത്ഭവ ഹൃദയത്തിനുമായി ഭവനം സമര്‍പ്പിക്കുന്നതു പിശാചുമായുള്ള ആത്മീയ പോരാട്ടത്തില്‍ ഏറെ ഫലപ്രദമാണ്. വെദികന്‍ വീട് വെഞ്ചരിക്കാന്‍ വരുന്ന അവസരത്തില്‍ ഇത്തരത്തില്‍ സമര്‍പ്പണം നടത്തുവാന്‍ ആവശ്യപ്പെടുന്നതും മാസാദ്യ വെള്ളിയാഴ്ചകളില്‍ ഭവന പ്രതിഷ്ഠ നടത്തുന്നതും ഉചിതമാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m