marianvibes
marianvibes
Monday, 10 Feb 2025 00:00 am
marianvibes

marianvibes

ന്യൂ ഡല്‍ഹി: സമ്മർദമില്ലാതെ പരീക്ഷയെഴുതാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരീക്ഷാ പേ ചർച്ച ഇന്ന് നടക്കും.

പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഇന്ന് നടക്കുന്നത്. രാവിലെ 11ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈദയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി സ്കൂള്‍ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും സംവദിക്കും. 

അഞ്ചുകോടിയിലധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍, മാനസികാരോഗ്യം, ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ തെരഞ്ഞെടുപ്പുകള്‍, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചർച്ചകള്‍ പരിപാടിയില്‍ നടക്കും. 

ദീപിക പദുകോണ്‍, വിക്രാന്ത് മാസി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m