നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ രൂക്ഷം, വചനപ്രഘോഷകന്‍ ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദി നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ രൂക്ഷം, വചനപ്രഘോഷകന്‍ ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
Wednesday, 12 Feb 2025 00:00 am

marianvibes

നൈജീരിയയിലെ ഗോംബെ സ്റ്റേറ്റില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തീവ്രവാദികള്‍ വചന പ്രഘോഷകനെ കൊലപ്പെടുത്തി.

കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികള്‍ യമാല്‍ട്ടു-ദേബ കൗണ്ടിയിലെ ലുബോയിലെ ഇസിഡബ്ല്യുഎ പള്ളി വളപ്പിലുള്ള വചനപ്രഘോഷകന്റെ വസതിയില്‍ അതിക്രമിച്ചു കയറി ബാല ഗലാഡിമ എന്ന സുവിശേഷപ്രഘോഷകനു നേരെ വെടിയുതിർക്കുകയായിരിന്നു.

നൈജീരിയയില്‍ ഏതാണ്ട് 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ 2025 റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0