marianvibes
marianvibes
Friday, 14 Feb 2025 00:00 am
marianvibes

marianvibes

തിരുവനന്തപുരം: മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്‌ഞനും 1985 ലെ നൊബേല്‍ സമ്മാന ജൂറി അംഗവുമായിരുന്ന ചെങ്ങന്നൂർ ഇടവൂർ മഠത്തില്‍ ഡോ.മാധവ ഭട്ടതിരി (98) അന്തരിച്ചു.

തിരുവനന്തപുരം പൈപ്പിൻമൂട്ടിലെ സ്വാതി ലെയ്നി ലെ വസതിയില്‍ ഇന്നലെ വൈകിട്ട് 7.30നായിരുന്നു അന്ത്യം. ഇന്ന് 3 വരെ വീട്ടില്‍ പൊതുദർശനം. 4ന് ശാന്തികവാടത്തില്‍ സംസ്കാരം നടക്കും.

രാജ്യാന്തര തലത്തില്‍ ഒട്ടേറെ മെഡിക്കല്‍ സർവകലാശാലകളില്‍ ഗവേഷകനായും അധ്യാപകനായും വകുപ്പു മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനാർഹരെ നിശ്ചയിക്കാനുള്ള സമിതിയില്‍ അംഗമായിരുന്ന ഏക മലയാളിയാണ് ഡോ. മാ ധവ ഭട്ടതിരി. അമേരിക്ക, കാനഡ, ബ്രിട്ടൻ, മലേഷ്യ, എത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ മെഡിക്കല്‍ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി യുകെയിലെ മെഡിക്കല്‍ ഉന്നതപഠനത്തിവനുള്ള യൂണിവേഴ്സിറ്റി കൗണ്‍സില്‍ നിയോഗിച്ച മാധവ ഭട്ടതിരിയെ ആയിരുന്നു.

മുഖ്യമന്ത്രിയായിരിക്കെ ഇഎംഎസ് നമ്ബൂതിരിപ്പാട്, നിയമ മന്ത്രിയായിരിക്കെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, എ കെ ഗോപാലൻ തുടങ്ങി പല ഭരണാധികാരികളും തങ്ങളുടെ ശാസ്ത്ര വിഷയങ്ങളിലുള്ള സംശയനിവാരണത്തിനായി ഭട്ടതിരിയെയാണ് ബന്ധപ്പെട്ടിരുന്നത്. 1927 ഒക്ടോബർ 22നായിരുന്നു ഡോ. മാധവ ഭട്ടതിരിയുടെ ജനനം. ഗവേഷണ വിഷയം: ഇൻവെസ്റ്റിഗേഷൻ ഇൻ എക്സ്പിരിമെൻ്റല്‍ അലോക്സാൻ ഡയബറ്റിസ്, ഉന്നത ഗവേഷണം: ടെക്സാസ് യൂണിവേഴ്സിറ്റി, കാനഡ, മലേഷ്യ, ബ്രിട്ടൻ, എത്യോപ്യ, നൈജീരിയ. ഭാര്യ: മാലതി ഭട്ടതിരി; മക്കള്‍: മാധുരി, ഡോ.മാലിനി, ഡോ.മനു; മരുമക്കള്‍: ദാമോദരൻ നമ്ബൂതിരി, ശ്രീകാന്ത്, നീന.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m