marianvibes
marianvibes
Saturday, 15 Feb 2025 00:00 am
marianvibes

marianvibes

വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വിശ്വാസികളെ കണ്ടതിനു ശേഷമാണ് റോമിലെ ജെമെല്ലി പോളിക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.

വിദ്ധക്ത ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചതെന്ന് വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അടുത്തിടെ ശ്വാസംമുട്ടല്‍ കാരണം 88കാരനെ മാർപാപ്പ, തന്റെ പ്രസംഗങ്ങള്‍ വായിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ചെറുപ്പത്തില്‍ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്ന പോപ്പിന് ഒരാഴ്ചയിലേറെയായി ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞദിവസമാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വീണ്ടും ബ്രോങ്കൈറ്റിസ് സ്ഥിരീകരിച്ചത്. ദീർഘകാലമായി ബ്രോങ്കൈറ്റിസ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളലട്ടുന്നുണ്ട്. വീല്‍ചെയറിന്റെയും വടിയുടെയും സഹായത്തോടെയാണ് മാർപാപ്പ സഞ്ചരിച്ചിരുന്നത്. അടുത്തിടെ വീണ് കൈയ്ക്കും താടിക്കും പരിക്കേറ്റിരുന്നു. 2023ല്‍ ബ്രോങ്കൈറ്റിസിനെ തുടർന്ന് മാർപാപ്പയെ മൂന്ന് തവണ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം ദുബായില്‍ വച്ച്‌ നടന്ന ഐക്യരഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയായ കോപ്പ് 28ലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കട്ടി അദ്ദേഹം പങ്കെടുത്തിരുന്നില്ല.

കാല്‍മുട്ട്, ഇടുപ്പ് വേദന, വൻകുടല്‍ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ അർജന്റീനിയക്കരനായ പോപ്പിനെ സമീപ വർഷങ്ങളില്‍ അലട്ടിയിരുന്നു. ഹെർണിയയ്ക്ക് അദ്ദേഹം ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m