marianvibes
marianvibes
Tuesday, 18 Feb 2025 00:00 am
marianvibes

marianvibes

 ഇറ്റലിയിലെ പിയാസെന്‍സായിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധന്‍ ജനിച്ചത്. ഒരിക്കല്‍ നായാട്ടിനിടയില്‍ ഇദ്ദേഹം കൊളുത്തിയ തീ മൂലം അടുത്തുള്ള ഒരു വയല്‍ കത്തി നശിക്കുവാനിടയായി. എന്നാല്‍ ചിലര്‍ കൂടി ഒരു പാവപ്പെട്ട മനുഷ്യനില്‍ കുറ്റം ചുമത്തി കൊല്ലുവാന്‍ വിധിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധന്‍ സധൈര്യം മുന്‍പോട്ടു വരികയും തന്റെ തെറ്റു ഏറ്റു പറയുകയും ചെയ്തു. ഇതിനു പരിഹാരമായി അദ്ദേഹത്തിന് തന്റെ സ്വത്തു മുഴുവന്‍ വില്‍ക്കേണ്ടി വന്നു.

തുടര്‍ന്ന്‍ വിശുദ്ധനും അദ്ദേഹത്തിന്റെ ഭാര്യയും ആത്മീയ ജീവിതം നയിക്കുവാനുള്ള തീരുമാനമെടുത്തു. അതിന്‍ പ്രകാരം വിശുദ്ധന്റെ ഭാര്യ ഫ്രാന്‍സികന്‍ മൂന്നാം സഭയില്‍ ചേരുകയും ഒരു സന്യാസിനിയാവുകയും ചെയ്തു. വിശുദ്ധ കോണ്‍റാഡ് സിസിലിയിലെ നോട്ടോയിലേക്ക് പോവുകയും അവിടെ വിശുദ്ധ മാര്‍ട്ടിന്‍റെ നാമധേയത്തിലുള്ള ഒരു ആതുരാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നു. വിശുദ്ധന്റെ സുഹൃത്തും ധനികനുമായിരിന്ന ഒരാള്‍ നിര്‍മ്മിച്ച ആശ്രമത്തിലായിരിന്നു അദ്ദേഹത്തിന്റെ താമസം. മൂന്ന് ദശാബ്ദത്തോളം വിശുദ്ധന്‍ അവിടെ കഴിഞ്ഞു. നോട്ടോക്ക് പുറത്തുള്ള പിസോണേയിലുള്ള ഗുഹയില്‍ ഏകാന്തവാസം അനുഭവിച്ചു അദ്ദേഹം തന്റെ അവസാന കാലഘട്ടം അവിസ്മരിണീയമാക്കി. പോള്‍ മൂന്നാമന്‍ മാര്‍പാപ്പയാണ് വിശുദ്ധന്റെ സന്യാസ സഭയെ അംഗീകരിച്ചത്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0