marianvibes
marianvibes
Friday, 21 Feb 2025 00:00 am
marianvibes

marianvibes

 വ്യാജ മതപരിവർത്തന ആരോപണത്തിന്റെ പേരിൽ  മധ്യപ്രദേശില്‍ കന്യാസ്ത്രീകളെ പോലീസ് തടഞ്ഞുവച്ചു.

അഭിഭാഷകയും മിഷനറി സേവകയുമായ സിസ്റ്റര്‍ ഷീല സവാരി മുത്തു, അധികാരികളുടെ അനുവദത്തോടെയാണ് ഇന്‍ഡോര്‍ നഗരത്തിലെ ഒരു പൊതു പാര്‍ക്കില്‍ വീട്ടുജോലിക്കാരുടെ കുട്ടികളില്‍ ആരോഗ്യ അവബോധം വളര്‍ത്തുന്നതിനായി പരിപാടി നടത്തിയത്. രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ചിലര്‍ ഇവിടെയെത്തി മതപരിവര്‍ത്തന പ്രവര്‍ത്തനമായി ഇതിനെ ആരോപിച്ച് പ്രശ്‌നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് സിസ്റ്റര്‍ ഷീലയെയും സഹസന്യാസിനിമാരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. കന്യാസ്ത്രീകള്‍ളെ വൈകുന്നേരത്തോടെ വിട്ടയച്ചു.
വീട്ടുജോലിക്കാരുടെ നിരാലംബരായ കുട്ടികള്‍ക്കായി സിസ്റ്റര്‍ ഷീല സവാരി മുത്തുവും സംഘവും മെഡിക്കല്‍ ക്യാമ്പ് നടത്തുകയായിരുന്നുവെന്ന് ഇന്‍ഡോര്‍ ബിഷപ്പ് എമിരിറ്റസ് ചാക്കോ തോട്ടുമാരിക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു തെളിവും ഇല്ലാതെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിക്കുന്നത് ഒരു പൈശാചിക പ്രവൃത്തിയല്ലാതെ മറ്റൊന്നുമല്ലെന്നും ബിഷപ്പ് പറഞ്ഞു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                   Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0