ന്യൂ ഡല്‍ഹി : രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് അപകടകരമാകുന്ന എല്ലാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും കർശന നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ.
രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം 119 ആപ്പുകള്‍ വീണ്ടും സർക്കാർ നിരോധിച്ചു. ഐടി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ഐടി മന്ത്രാലയം ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിനോട് സർക്കാർ ഓർഡർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും സർക്കാർ ഉത്തരവിന് ശേഷവും ഗൂഗിള്‍ പ്ലേ സ്റ്റോർ ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ബ്ലോക്ക് ചെയ്തിട്ടുള്ളൂ. ബാക്കിയുള്ള 104 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാൻ ലഭ്യമാണ്. ഈ ആപ്പുകള്‍ ബ്രിട്ടൻ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, അമേരിക്ക എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ബ്ലോക്ക് ചെയ്‌ത ആപ്പുകളില്‍ ChangeApp, HoneyCam, ChillChat പോലുള്ള ചില ജനപ്രിയ ആപ്പുകള്‍ ഉള്‍പ്പെടുന്നുണ്ട്. അതേ സമയം ചില ആപ്പുകള്‍ ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കൂടാതെ ഗൂഗിളില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിന് ശേഷം സർക്കാരിന്റെ ഈ നീക്കം തങ്ങളുടെ ബിസിനസിനെ മാത്രമല്ല ഉപയോക്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്നും ചില ആപ്പുകള്‍ പറഞ്ഞു.
ഇതിനു പുറമെ നിരവധി ആപ്പുകള്‍ ദേശസാല്‍ക്കരണത്തില്‍ പ്രതീക്ഷ പ്രകടിപ്പിക്കുകയും രാജ്യത്ത് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. 2020-ല്‍ 100 ആപ്പുകളാണ് കേന്ദ്രം ബ്ലോക്ക് ചെയ്‌തത്. ഇതില്‍ ടിക് ടോക്ക്, പബ്ജി, യുസി ബ്രൗസർ എന്നിവയുള്‍പ്പെടെ നിരവധി ചൈനീസ് ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുന്നുണ്ട്.
ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരമുള്ള നിയമങ്ങള്‍ ലംഘിക്കുന്ന ഏതൊരു വിദേശ ആപ്പിനെതിരെയും ഈ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m