marianvibes
marianvibes
Saturday, 22 Feb 2025 00:00 am
marianvibes

marianvibes

ന്യുമോണിയായെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയെ ആശ്വസിപ്പിച്ചുകൊണ്ട്   ഒമ്പതു വയസ്സുകാരി എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു.
 സെഗോർബെ-കാസ്റ്റലോൺ രൂപതയിൽ നിന്നുള്ള മരിയയാണ് ന്യുമോണിയ ബാധിതയായ , മാർപാപ്പയ്ക്ക് വേഗത്തിലുള്ള രോഗശാന്തിക്കായി പ്രാർഥിച്ചുകൊണ്ട് കത്ത് എഴുതിയത്.

മാർപാപ്പയുമായി തന്റെ അനുഭവം പങ്കുവച്ചുകൊണ്ടണ് മരിയ കത്ത് എഴുതിയിരിക്കുന്നത്.
 “രണ്ടുവർഷം മുമ്പ് തനിക്ക് ന്യുമോണിയ ബാധിച്ച് 12 ദിവസം ആശുപത്രിയിൽ കിടന്നുവെന്നും . അതിൽ രണ്ടുദിവസം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നുവെന്നുമുള്ള അനുഭവങ്ങളും മരിയ കത്തിൽ പങ്കുവെച്ചിട്ടുണ്ട് .  ഇപ്പോൾ പ്രാർത്ഥനാശംസകൾ  അറിയിക്കാനാണ് ഞാൻ എഴുതുന്നത്. അങ്ങ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. എൻ്റെ പ്രാർഥനകളും നേരുന്നു" മരിയ കത്തിൽ കുറിച്ചു. 

കഴിഞ്ഞ സെപ്റ്റംബറിൽ മാതാപിതാക്കളോടൊപ്പം റോമിലേക്ക് തീർഥാടനത്തിന് വന്നിരുന്നുവെന്നും മാർപാപ്പയുടെ സദസ്സിൽ പങ്കെടുക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നുവെന്നും മരിയ കത്തിൽ കൂട്ടിച്ചേർത്തു. മരിയയുടെ കത്ത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                           Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0