marianvibes
marianvibes
Sunday, 23 Feb 2025 00:00 am
marianvibes

marianvibes

മാർപാപ്പയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും അതേസമയം അപകടനില തരണം ചെയ്‌തിട്ടില്ലായെന്നും മെഡിക്കൽ സംഘത്തിലെ ഡോ. സെർജിയോ ആൽഫിയേരി മാധ്യമങ്ങളെ അറിയിച്ചു. ഒരാഴ്ച കൂടി പാപ്പ ആശുപത്രിയിൽ തുടരേണ്ടിവരുമെന്നും തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. മുന്‍പ് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണിയാണ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന വിവരം ലോകത്തെ അറിയിച്ചിരിന്നതെങ്കില്‍ പതിവിനു വിപരീതമായി ഇതാദ്യമായി മാർപാപ്പയെ ചികിത്സിക്കുന്ന മെഡിക്കൽ സംഘം നേരിട്ടു മാധ്യമങ്ങളെ കാണുകയായിരിന്നു.

റോമിലെ ജെമെല്ലി ഹോസ്പിറ്റലിൽ വത്തിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ, ജെമെല്ലി ഹോസ്പിറ്റലിൻ്റെ മെഡിക്കൽ ടീം മേധാവി ഡോ. സെർജിയോ ആൽഫിയേരിയും വത്തിക്കാനില്‍ നിന്ന് മാർപാപ്പയെ റഫർ ചെയ്ത ഡോക്ടർ ഡോ. ലൂയിജി കാർബോണും സംസാരിച്ചു. 88 വയസ്സുള്ള പരിശുദ്ധ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരേണ്ട സാഹചര്യമുണ്ടെന്നും ഇരുവരും അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m