marianvibes
marianvibes
Monday, 24 Feb 2025 00:00 am
marianvibes

marianvibes

വിശ്വാസത്തിൽ ഏകകുടുംബം എന്ന നിലയിൽ ഐക്യത്തോടെ പാപ്പായുടെ ആരോഗ്യത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയെർബത്തീസ്ത പിത്സബാല്ല (Card. Pierbattista Pizzaballa) വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഫ്രാൻസീസ് പാപ്പാ ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിൽ കഴിയുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പ്രാർത്ഥാനാ ക്ഷണം നല്കിയത്.

പാപ്പായ്ക്ക് ക്ഷിപ്ര സുഖപ്രാപതി ആശംസിച്ചു കൊണ്ടും പ്രാർത്ഥനാസമീപ്യം അറിയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങൾ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരിക്കയാണ്. വിവിധ കത്തോലിക്കാമെത്രാൻ സംഘങ്ങളും, അതുപോലെതന്നെ, അകത്തോലിക്ക സമൂഹങ്ങളും പാപ്പായ്ക്കു വേണ്ടി പ്രാർത്ഥിക്കുകയും സുഖപ്രാപ്തിയാശംസകൾ നേരുകയും ചെയ്യുന്നു. കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ പ്രഥമൻ പാപ്പായ്ക്ക് സമ്പൂർണ്ണ രോഗസൗഖ്യം ആശംസിച്ചുകൊണ്ടുള്ള ഒരു കത്ത് കൈമാറിയിരുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m