ഫ്രാൻസിസ് പാപ്പയെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമര്‍പ്പിച്ചു കൊണ്ട് വത്തിക്കാനിൽ ജപമാല സമർപ്പണം നടന്നു.
വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ജപമാല പ്രാർത്ഥനയിൽ റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും റോമിലെ കർദ്ദിനാളുമാരും, പങ്ക്ചേർന്നു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ ജപമാല നയിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതകളും ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനാകൂട്ടായ്മകള്‍ നടത്തുന്നുണ്ട്. നിരവധിയാളുകൾ പാപ്പ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർത്ഥിക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m