നൈജീരിയയില്‍ നിന്ന് വീണ്ടും 2 വൈദികരെ തട്ടിക്കൊണ്ടുപോയി.
യോല കത്തോലിക്കാ രൂപതാംഗമായ ഫാ. മാത്യു ഡേവിഡ് ദത്സെമി, ജലിങ്കോ രൂപതാംഗമായ ഫാ. എബ്രഹാം സൗമ്മം എന്നിവരെ ഫെബ്രുവരി 22 ന് തട്ടിക്കൊണ്ടുപോകുകയായിരിന്നുവെന്ന് സഭാനേതൃത്വം അറിയിച്ചു.
നൈജീരിയയിലെ അഡമാവാ സംസ്ഥാനത്തെ ഡെംസ ലോക്കൽ ഗവൺമെൻ്റ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഗ്വേദ-മല്ലത്തിലെ പ്രീസ്റ്റ് റെക്‌റ്ററിയില്‍ നിന്നാണ് ആയുധങ്ങളുമായി എത്തിയ അക്രമികള്‍ ഇരു വൈദികരെയും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. വൈദികരുടെ സുരക്ഷിതമായ മോചനത്തിനായി യോലയിലെ കത്തോലിക്കാ രൂപത തീക്ഷ്ണമായി പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയാണെന്ന് ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പറഞ്ഞു.
ക്രൈസ്തവർ ഏറ്റവും കൂടുതൽ തട്ടിക്കൊണ്ട് പോകലിനും, നിർബന്ധിത വിവാഹത്തിനും, ലൈംഗിക അതിക്രമത്തിനും ഇരയാക്കപ്പെടുന്ന രാജ്യമാണ് ഇന്ന്‍ നൈജീരിയ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m