marianvibes
marianvibes
Wednesday, 26 Feb 2025 00:00 am
marianvibes

marianvibes

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ.

 ചികിത്സയിൽ  ആണെങ്കിലും ഫ്രാൻസിസ് പാപ്പ ഗാസയിലെ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലിയെ ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും വത്തിക്കാന്‍ അറിയിച്ചു.
 യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയിലെ ഏക കത്തോലിക്ക ഇടവകയായ ഹോളി ഫാമിലി ഇടവകയിലേക്ക് അനുദിനം ഫ്രാന്‍സിസ് പാപ്പ ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ഇതിന് മുടക്കം വന്നത്. എന്നാല്‍ ഇന്നലെ  പാപ്പ നന്നായി വിശ്രമിച്ചുവെന്നും വൈകുന്നേരം പാപ്പ ഗാസയിലെ വികാരിയുമായി ഫോണിൽ സംസാരിച്ച് തന്റെ പിതൃസാമീപ്യം അറിയിക്കുകയും ചെയ്തതായി വത്തിക്കാന്‍ അറിയിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ആസ്മ രൂപത്തിലുള്ള ശ്വസന തടസ്സമൊന്നും  പാപ്പായ്ക്ക് അനുഭവപ്പെട്ടില്ലെന്നും ചില പരിശോധനാഫലങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും വൃക്കയുടെ പ്രവർത്തനക്ഷമതയിലുണ്ടായിട്ടുള്ള നേരിയ കുറവ് ആശങ്കാജനകമല്ലെന്നും ഓക്സിജൻ നല്കുന്നത് തുടരുന്നുണ്ടെങ്കിലും അളവിൽ നേരിയ കുറവുവരുത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ പറയുന്നു. 

 രാവിലെ പാപ്പ വിശുദ്ധ കുർബാന സ്വീകരിക്കുകയും ഉച്ചകഴിഞ്ഞ് ഔദ്യോഗികകൃത്യങ്ങളിലേക്കു കടക്കുകയും ചെയ്തുവെന്നും തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കാൻ ഈ ദിവസങ്ങളിൽ ഒത്തുകൂടിയ എല്ലാ ദൈവജനങ്ങൾക്കും നന്ദി അര്‍പ്പിച്ചുവെന്നും വത്തിക്കാന്‍ പത്രക്കുറിപ്പിൽ അറിയിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m