marianvibes
marianvibes
Saturday, 01 Mar 2025 00:00 am
marianvibes

marianvibes

ഒരു ജീവിതശൈലി രോഗമാണ് പ്രമേഹമെന്ന് എല്ലാവര്‍ക്കും അറിയാം. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയുണ്ടാകുന്നത്.

ഇപ്പോഴുള്ള ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ നമ്മുക്ക് പ്രമേഹത്തെ നിയന്ത്രിക്കാം. 

ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഷുഗർ പരിശോധിക്കുക

കൃത്യമായ ഇടവേളകളില്‍ ബ്ലഡ് ഷുഗർ നില പരിശോധിക്കണം. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും. 

2. ഭക്ഷണത്തിന്‍റെ അളവ് കുറയ്ക്കുക

അമിത അളവില്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് നിയന്ത്രിക്കുക. കലോറി ഉപഭോഗം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. 

കാർബോഹൈഡ്രേറ്റ്, പഞ്ചസാര 

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയുടെ അളവിനെ കുറിച്ച്‌ ബോധ്യമുണ്ടായിരിക്കണം. കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കാന്‍ നോക്കുക. 

4. ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍

ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. 

5. ഫൈബര്‍

ഡയറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തുക. 

6. വെള്ളം 

വെള്ളം ധാരാളം കുടിക്കണം. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

7. ശരീരഭാരം കുറയ്ക്കുക

ശരീരഭാരം ഉയരാതെ നോക്കുക. കാരണം അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം. 

8. വ്യായാമം

വ്യായാമം ചെയ്യേണ്ടതും പ്രധാനമാണ്. പതിവായി ശാരീരിക പ്രവർത്തനങ്ങള്‍ ചെയ്യുന്നത് പ്രമേഹ സാധ്യതയെ തടയാൻ സഹായിക്കും. അതിനാല്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. അതുപോലെ പുകവലിയും ഒഴിവാക്കുക. കൂടാതെ മാനസിക സമ്മർദ്ദവും നിയന്ത്രിക്കുക. ഇവയൊക്കെ പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m