മാർപാപ്പയുടെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി കൊളംബോയിലെ ബുദ്ധക്ഷേത്രത്തിൽ സന്യാസിമാർ പ്രത്യേക പ്രാർത്ഥന നടത്തി. പൂജയ്ക്കും പ്രാർത്ഥനയ്ക്കുമിടയിൽ സന്യാസിമാർ ബുദ്ധന്റെ പ്രതിമയ്ക്ക് മുന്നിൽ കുമ്പിട്ട് അനുഗ്രഹം ചോദിക്കുകയും പൂക്കൾ, ഭക്ഷണം, വെള്ളം, മറ്റ് വഴിപാടുകൾ എന്നിവ സമർപ്പിക്കുകയും ചെയ്തു.
കൊളംബോയിലെ മഹാബോധി ബുദ്ധസമൂഹത്തിൻ്റെ അഗ്രശ്രാവക ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ശ്രീലങ്കയിലെ എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് മേധാവി ഫാദർ ജൂഡ് കൃശാന്ത ഫെർണാണ്ടോയും മറ്റ് രണ്ട് കത്തോലിക്കരും പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പ ഈ മഠം സന്ദർശിക്കുന്ന ഒരു ചിത്രം അവരുടെ മുൻപിൽ ഉണ്ടായിരുന്നുവെന്നും അതിന്റെ മുൻപിൽ വെച്ചായിരുന്നു പ്രാത്ഥനകളെന്നും ഫാദർ ക്രിശാന്ത ഫെർണാണ്ടോ നൽകിയ അഭിമുഖത്തിൽ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m