marianvibes
marianvibes
Monday, 03 Mar 2025 00:00 am
marianvibes

marianvibes

വിഗ്രഹാരാധകരായിരുന്ന വലേരിയന്‍ ചക്രവര്‍ത്തിയുടേയും (253-259) അദ്ദേഹത്തിന്റെ മകനായിരുന്ന ഗല്ലിയേനൂസിന്റേയും (260-268) പടയാളിയായിരുന്നു. പടയാളി എന്നതിലുപരി അടിയുറച്ച ഒരു ക്രിസ്ത്യാനിയുമായിരുന്നു വിശുദ്ധ മാരിനൂസ്. റോമന്‍ സൈന്യത്തില്‍ ഒരു സെന്റൂരിയന്റെ ഒഴിവു വന്നപ്പോള്‍ വിശുദ്ധ മാരിനൂസും മറ്റൊരു പടയാളിയും അതിനായി അപേക്ഷിച്ചു. വിശുദ്ധ മാരിനൂസിനായിരുന്നു പ്രഥമ പരിഗണന ലഭിച്ചത്. ഇത് കണ്ട് അസൂയാലുവായ മറ്റേ പടയാളി, 'സെന്റൂരിയന്‍ ആകുന്ന വ്യക്തി' ചക്രവര്‍ത്തിക്കായി ബലിയര്‍പ്പിക്കണമെന്ന നിയമം ചൂണ്ടികാട്ടി. ഇത് കേട്ട രാജാവ്, വിഗ്രഹാരാധകരുടെ ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കുവാനും, അവരുടെ ദൈവത്തിനു ബലിയര്‍പ്പിക്കുവാനും ചക്രവര്‍ത്തി വിശുദ്ധനോട് ആവശ്യപ്പെട്ടെങ്കിലും വിശുദ്ധന്‍ അത് നിഷേധിച്ചു.

വിശുദ്ധന്‍ താന്‍ ഒരു ക്രിസ്ത്യാനിയാണെന്ന കാര്യം തുറന്നു പറയുകയും, ബലിയര്‍പ്പിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു. അദ്ദേഹത്തിന് തന്റെ മനസ്സ് മാറ്റുവാന്‍ മൂന്നുമണിക്കൂറോളം സമയം നല്‍കി, എന്നാല്‍ വിശുദ്ധനാകട്ടെ ആ സമയം മുഴുവനും തിയോടെക്ക്നൂസ് മെത്രാനോടൊപ്പം ദേവാലയത്തിനകത്ത് വിശുദ്ധ ലിഖിതങ്ങളേ കുറിച്ച് ചിന്തിച്ചുകൊണ്ട് ചിലവഴിച്ചു. മൂന്ന് മണിക്കൂര്‍ അവസാനിച്ചപ്പോഴും വിശുദ്ധന്‍ തന്റെ തീരുമാനത്തില്‍ ഒരു മാറ്റവും വരുത്തിയില്ല. ഇതിന്റെ ഫലമായി സിസേറിയാ ഫിലിപ്പിയില്‍ വെച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വിശുദ്ധനെ ശിരച്ചേദം ചെയ്തു കൊന്നു.
 

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m