marianvibes
marianvibes
Monday, 03 Mar 2025 00:00 am
marianvibes

marianvibes

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥ സംബന്ധിക്കുന്ന പുതിയ വിവരങ്ങള്‍ പങ്കുവെച്ച് വത്തിക്കാന്‍. പാപ്പയ്ക്കു നിലവില്‍ പനിയോ അണുബാധയുടെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലായെന്നും നോൺ-ഇൻവേസിവ് വെൻ്റിലേഷനും ഓക്സിജൻ തെറാപ്പിയും തമ്മിൽ മാറിമാറി നടത്തുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. ഇന്നലെ ശനിയാഴ്ച വിശുദ്ധ കുർബാന സ്വീകരിച്ച പാപ്പ പ്രാർത്ഥനയിൽ സമയം ചെലവഴിച്ചുവെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ അവസ്ഥ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെട്ടെന്ന് മോശമാകുകയായിരുന്നു. ഛർദ്ദിയെ തുടർന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാൻ കാരണമായത്. ഇതേ തുടര്‍ന്നു മെക്കാനിക്കൽ വെൻ്റിലേഷൻ നല്‍കാന്‍ തുടങ്ങിയിരുന്നു.
 എന്നാൽ ഇപ്പോൾ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടെന്നാണ്  വത്തിക്കാൻ പുറത്തുവിടുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m