marianvibes
marianvibes
Tuesday, 04 Mar 2025 00:00 am
marianvibes

marianvibes

 രോഗാവസ്ഥയിലും ദൈവത്തിനും ചുറ്റുമുള്ളവർക്കും തന്നെ പരിചരിക്കുന്നവർക്കും പ്രാർത്ഥിക്കുന്നവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ എക്സ് സന്ദേശം.

ക്ലേശങ്ങളിലൂടെയും വേദനകളിലൂടെയും കടന്നുപോകുന്ന നിരവധി രോഗികളുടെ ആത്മാവിന്റെയും ശരീരത്തിന്റെയും അവസ്ഥകളിൽ പങ്കുചേരാൻ ദൈവം എനിക്ക് അവസരം നൽകിയതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു" മാർപാപ്പ സന്ദേശത്തിൽ കുറിച്ചു. മാർപാപ്പയെ ശുശ്രൂഷിക്കുന്ന എല്ലാ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കുമുള്ള നന്ദിയും മാർപാപ്പയ്ക്ക് വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടുമുള്ള കൃതജ്ഞതയും സന്ദേശത്തിൽ മാർപാപ്പ വ്യക്തമാക്കിയിരുന്നു.

“ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നിരവധി വിശ്വാസികളുടെ ഹൃദയത്തിൽ നിന്ന് കർത്താവിനോട് എനിക്കുവേണ്ടി അർപ്പിച്ച പ്രാർഥനകൾക്ക് ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു: നിങ്ങളുടെ വാത്സല്യവും അടുപ്പവും ഞാൻ അനുഭവിക്കുന്നു, ഈ പ്രത്യേക നിമിഷത്തിൽ, ദൈവജനം മുഴുവനും എന്നെ പിന്തുണയ്ക്കുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. എല്ലാവർക്കും നന്ദി!“ മാർപാപ്പ സന്ദേശത്തിൽ പങ്കുവച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m