marianvibes
marianvibes
Wednesday, 05 Mar 2025 00:00 am
marianvibes

marianvibes

 ആഗോള കത്തോലിക്ക സഭ ഇന്ന് വിഭൂതി  ബുധൻ  ആചരിക്കുകയാണ്, 
മനുഷ്യന്റെ മണ്ണില്‍നിന്നുള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തി നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ആഗോള കത്തോലിക്ക സഭ മുഴുവൻ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിക്കും.

ത്യാഗപൂര്‍ണമായ ജീവിതം നയിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയും മത്സ്യ മാംസങ്ങള്‍ അടക്കമുള്ള ഭക്ഷണം ഉപേക്ഷിച്ചും ആഘോഷങ്ങള്‍ ഒഴിവാക്കിയും വിശ്വാസികള്‍ നോമ്പ് ആചരിക്കും. നോമ്പുകാലം ആരംഭിക്കുന്നതോടെ കേരളത്തിലെ കുരിശുമല തീര്‍ത്ഥാടനം സജീവമാകും. നോമ്പ് ദിവസങ്ങളില്‍ എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴിയടക്കം പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടക്കും..

 ഇന്ന ദിവസം ദേവാലയത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ശുശ്രൂഷ ചാരം പൂശൽ ആണ് 
ശിരസ്സിൽ പൂശുന്നതിനുള്ള ഭസ്മം ഉണ്ടാക്കുന്നതിന് തലേവർഷം ഓശാന ഞായറാഴ്ച ആശീർവ്വദിച്ച കുരുത്തോല ഉപയോഗിക്കുന്നത് അഭികാമ്യമാണ്.

വിശുദ്ധഗ്രന്ഥ വായനയ്ക്കു ശേഷമാണ് കാർമ്മികൻ ഭസ്മം ആശീർവ്വദിക്കുന്നത്. തയ്യാറാക്കിയ ഭസ്മത്തോടൊപ്പം വച്ചിരിക്കുന്ന ആശീർവ്വദിച്ച ഓല കത്തിച്ച് അതിന്റെ ചാരം ഭസ്മത്തോട് കലർത്തുന്നു. തുടർന്ന്, പ്രാർത്ഥന ചൊല്ലി വിശുദ്ധജലം തളിച്ച് ഭസ്മം ധൂപിക്കുന്നു.
കാർമ്മികൻ ആദ്യം സ്വന്തം നെറ്റിയിലും തുടർന്ന് വിശ്വാസികളുടെ നെറ്റിയിലും ഭസ്മം പൂശുന്നു.

ഓർക്കേണ്ട കാര്യങ്ങൾ

1. വലിയ നോമ്പിലെ ആദ്യദിനമാണ് ഇന്ന് 

2. ഇന്നേ ദിവസം ഉപവാസ ദിനമാണ്. ഉപവാസ ദിവസം ഒരു നേരം മാത്രമാണ് പൂർണ്ണമായും ഭക്ഷണം കഴിക്കാവുന്നത്.ആരോഗ്യസ്ഥിതി അനുവദിക്കുന്നിടത്തോളം മാത്രമേ നോമ്പും ഉപവാസവും സ്വീകരിക്കാൻ സഭഅനുവദിക്കുന്നുള്ളൂ.

3. നോമ്പിന്റെയും ഉപവാസത്തിന്റെയും ദിനങ്ങൾ പ്രായശ്ചിത്തത്തിലേയ്ക്ക് നയിക്കുന്നുവെങ്കിലും പരോപകാര പ്രവർത്തനങ്ങൾക്കായി സമയവും സമ്പത്തും വിനിയോഗിക്കുമ്പോഴാണ് അവ പൂർണ്ണമാകുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m