marianvibes
marianvibes
Wednesday, 05 Mar 2025 00:00 am
marianvibes

marianvibes

ലാഹോർ: പാകിസ്ഥാനിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു.

കൊല്ലപ്പെട്ടവരില്‍ ഏഴ് കുട്ടികള്‍ ഉണ്ടെന്നാണ് വിവരം. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറു പേർ ഭീകരരാണെന്ന് സൈന്യം ഔദ്യോഗികമായി അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ സൈനിക ക്യാമ്ബിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം നടത്തിയത്.

സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും ഇടയില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുളള രക്ഷാപ്രവർത്തനം നടന്നു വരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാൻ ഏറ്റെടുത്തു. റംസാൻ ആരംഭിച്ചതിനു ശേഷം പാകിസ്ഥാനില്‍ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. സംഭവത്തില്‍ ഖൈബർ പഖ്തൂണ്‍ഖ്വയിലെ മുഖ്യമന്ത്രി അലി അമിൻ ഗന്ധാപൂർ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m