marianvibes
marianvibes
Thursday, 06 Mar 2025 00:00 am
marianvibes

marianvibes


ലണ്ടൻ: ലണ്ടനില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നേരെ ആക്രമണ ശ്രമം. ഖാലിസ്ഥാൻ വിഘടനവാദി സംഘടനയിലെ അംഗങ്ങളാണ് ജയ്ശങ്കറിന്റെ വാഹനം ആക്രമിക്കാൻ ശ്രമിച്ചത്.

ഇന്നലെ വെെകിട്ടാണ് സംഭവം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ ഇന്ത്യ, ബ്രിട്ടനെ പ്രതിഷേധം അറിയിക്കും. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അജ്ഞാതനായ ഒരാള്‍ മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ വന്ന് ഇന്ത്യൻ പതാക കീറിയെറിയുന്നത് വീഡിയോയില്‍ കാണാം. ലണ്ടനിലെ ഛതം ഹൗസില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്ബോഴാണ് സംഭവം നടന്നത്. വേദിക്ക് പുറത്ത് ഖലിസ്ഥാൻ അനുകൂലികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയിരുന്നു. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാർച്ച്‌ നാലിനാണ് ജയ്ശങ്കർ ലണ്ടനില്‍ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സന്ദർശനം.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m