marianvibes
marianvibes
Thursday, 06 Mar 2025 00:00 am
marianvibes

marianvibes

നൈജീരിയയില്‍ നാല് വൈദികർ സായുധ സംഘത്തിന്റെ തടങ്കലില്‍.

എഡോ സംസ്ഥാനത്ത് എറ്റ്‌സാക്കോ ഈസ്റ്റ് എൽജിഎയിലെ ഇവിയുഖുവ-അജെനെബോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റർ കത്തോലിക്കാ ദേവാലയ റെക്ടറി ആക്രമിച്ചതിന് ശേഷമായിരുന്നു ഇരുവരെയും തട്ടിക്കൊണ്ടുപോയത്. ഫാ. ഫിലിപ്പ് എക്‌വേലി എന്ന വൈദികനും മേജര്‍ സെമിനാരി വിദ്യാര്‍ത്ഥിയ്ക്കും വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്ന് പ്രസ്താവനയിൽ ഔച്ചി രൂപത പറഞ്ഞു.

റെക്ടറിയിലെയും ദേവാലയത്തിലെയും വാതിലുകളും ജനലുകളും വെടിവയ്പ്പില്‍ തകർക്കപ്പെട്ടുവെന്നും പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥർ തട്ടിക്കൊണ്ടുപോയവരുമായി പോരാടിയെന്നും രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. എഗിലെവ വെളിപ്പെടുത്തി. ചുറ്റുമുള്ള വനങ്ങളിലേക്കാണ് ഇരുവരെയും കൊണ്ടുപോയേക്കുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തട്ടിക്കൊണ്ടുപോയവരുമായി നിലവില്‍ യാതൊരു ആശയവിനിമയവും നടന്നിട്ടില്ലായെന്നും പരിക്കുകള്‍ കൂടാതെ ഇരുവരും മോചിതരാകുന്നതിന് വേണ്ടി രൂപതയിലെ വിശ്വാസികളോടൊപ്പം എല്ലാവരും പ്രാർത്ഥനയിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും രൂപത പ്രസ്താവിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m