marianvibes
marianvibes
Thursday, 06 Mar 2025 00:00 am
marianvibes

marianvibes

 ഈ രണ്ടു പേരെയും വന്യമൃഗങ്ങള്‍ക്ക് എറിഞ്ഞു കൊടുക്കുവാനുള്ള വിധി കേട്ടപ്പോള്‍ അവര്‍ക്കുണ്ടായ അവിശ്വസനീയമായ ഭാവഭേദങ്ങള്‍ ചരിത്രരേഖകള്‍ വ്യക്തമായി കാണിച്ചു തരുന്നു. അമ്മയായിരുന്ന വിബിയ പെര്‍പെടുവായും, ഒരു അടിമയും തന്റെ മരണത്തിനു മൂന്നു ദിവസം മുന്‍പ് മാത്രം ഒരു കുട്ടിക്ക് ജന്മം നല്‍കിയവളുമായ ഫെലിസിറ്റാസും ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെട്ട രണ്ട് വ്യക്തികളായിരിന്നു. ഇത്തരം മതപരിവര്‍ത്തനം ചെയ്തവര്‍ക്ക് നേരെയുള്ള സെപ്റ്റിമിയൂസ് സെവേരൂസിന്റെ കീഴിലുള്ള മതപീഡനം വളരെ കഠിനമായിരുന്നു. ആധികാരിക രേഖകളില്‍ ഇപ്രകാരമുള്ള ഹൃദയസ്പര്‍ശിയായ ഒരു വിവരണം നമുക്ക് കാണുവാന്‍ സാധിക്കും:

‘ആ ദിവസം വന്നു കഴിഞ്ഞു, അവരെ ക്രൂരമൃഗത്തിനെറിഞ്ഞു കൊടുക്കുന്ന ആ ദിവസം', തനിക്ക് മുന്നേ തന്റെ കൂട്ടുകാരിയെ മൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമോ എന്ന ഭയത്താല്‍ ഫെലിസിറ്റാസ് ദുഃഖവതിയായിരുന്നു. അവള്‍ക്ക് എട്ടു മാസം ഗര്‍ഭണിയായിരിന്നു. റോമന്‍ നിയമമനുസരിച്ച് അങ്ങനെയുള്ളവരെ അവരുടെ കുട്ടിയുടെ മരണത്തിനു മുന്‍പ് കൊല്ലുവാന്‍ പാടില്ല. പക്ഷേ അവളുടെ സഹതടവുകാരുടെ പ്രാര്‍ത്ഥനകള്‍ ഫലിക്കുകയും അവള്‍ക്ക് ഒരു പെണ്‍കുട്ടി പിറക്കുന്നത് വരെ അവളുടെ സമയം നീട്ടപ്പെടുകയും ചെയ്തു.

പ്രസവവേദനയാല്‍ പുളയുന്ന അവളെ നോക്കി കാവല്‍ക്കാരില്‍ ഒരാള്‍ ഇങ്ങനെ ചോദിച്ചു, “ഇപ്പോള്‍ നീ ഇത്രമാത്രം സഹനമനുഭവിക്കുന്നുവെങ്കില്‍ നിന്നെ വന്യമൃഗങ്ങള്‍ക്കെറിഞ്ഞു കൊടുക്കുമ്പോള്‍ നീ എന്ത് ചെയ്യും?” അവളുടെ മറുപടി ഇപ്രകാരമായിരിന്നു, “ഇപ്പോള്‍ ഞാന്‍ സഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടി സഹിക്കുന്ന മറ്റൊരാളും എന്നിലുണ്ട്. കാരണം അവനുവേണ്ടിയാണ് ഞാന്‍ സഹിക്കുന്നത്”. ‘പേറ്റ് നോവനുഭവിച്ചപ്പോള്‍ അവള്‍ക്ക് സങ്കടമായിരുന്നു. പക്ഷേ, വന്യമൃഗങ്ങള്‍ക്ക് മുന്‍പില്‍ നില്‍ക്കുമ്പോള്‍ അവള്‍ ആനന്ദിക്കുകയായിരുന്നു.’

AD മാര്‍ച്ച് 7ന് ആ ധീരവനിതകളെ പോരാട്ട രംഗവേദിയിലേക്ക് (Amphitheatre) കൊണ്ടുപോയി. തങ്ങളുടെ ദുര്‍ബ്ബലത അറിയാമായിരുന്നുവെങ്കിലും യേശുവിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട്, യേശുവിനാല്‍ ക്ഷണിക്കപ്പെട്ട തങ്ങളുടെ രക്തസാക്ഷിത്വമകുടം ചൂടുവാനായി അവര്‍ ഒരാഘോഷത്തിനെന്നവണ്ണം ധൈര്യപൂര്‍വ്വം പോയി. ക്രൂരമായി ചമ്മട്ടികൊണ്ട് അടിച്ചു മുറിവേല്‍പ്പിക്കപ്പെട്ടു. അതിനു ശേഷം അവരേ അസാമാന്യശക്തിയും, കലിയുമുള്ള ഒരു കാട്ടു പോത്തിന് എറിഞ്ഞു കൊടുത്തു. അത് അവരെ കുത്തിമുറിവേല്‍പ്പിക്കുകയും ഒടുവില്‍ വാളിനിരയാക്കുകയും ചെയ്തു.