ഡല്‍ഹി: ഡല്‍ഹിയില്‍ പകുതിയലധികം കുടുംബങ്ങളിലും കോവിഡിന് സമാനമായ വൈറല്‍ രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്.
54 % കുടുംബങ്ങളിലെയും ഒന്നോ രണ്ടോ അംഗങ്ങള്‍ക്കെങ്കിലും പനി അല്ലെങ്കില്‍ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നതായി ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ വ്യക്തമാക്കി.
50 വയസ്സിന് മുകളിലുള്ളവരെയും കൊച്ചുകുട്ടികളെയുമാണ് വൈറസ് പെട്ടെന്നു ബാധിക്കുന്നത്. തലവേദന, ചുമ, ക്ഷീണം, മറ്റ് ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. രക്തസമ്മര്‍ദ്ദം, പ്രമേഹം, ആസ്മ, സിഒപിഡി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉള്ളവരെയും അസുഖം ബാധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യുമോണിയയും ബ്രോങ്കൈറ്റിസും ഉള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി ആശുപത്രികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m