marianvibes
marianvibes
Sunday, 09 Mar 2025 00:00 am
marianvibes

marianvibes

ചൈനീസ് ജീവശാസ്ത്രജ്ഞന്‍, നാസയിലെ ശാസ്ത്രജ്ഞന്‍, ഉള്‍പ്പെടെ 5 പേരെ വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസിലെ അംഗങ്ങളായി നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ. ശാസ്ത്ര സംബന്ധമായ വിഷയങ്ങളില്‍ അഗാധമായ പഠനം നടത്തുന്ന വത്തിക്കാനിലെ വിഭാഗമാണ് പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസസ്. നാസ ജിയോഫിസിസിസ്റ്റ്, ഹാർവാർഡ് ജനിതകശാസ്ത്ര പ്രൊഫസർ, ചൈനീസ് എംബ്രിയോനിക് വികസന ഗവേഷകൻ എന്നീ ഉയര്‍ന്ന പദവിയിലുള്ളവരെയാണ് നിയമിച്ചിരിക്കുന്നത്.

പുതിയതായി നിയമിക്കപ്പെട്ടവരിൽ നിരവധി നാസ ദൗത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന അമേരിക്കൻ ഗ്രഹ ശാസ്ത്രജ്ഞയായ മരിയ സുബർ, ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ജനിതകശാസ്ത്ര പ്രൊഫസർ ഒലിവിയർ പൗർക്വി, ഭ്രൂണ ഗവേഷണത്തിൽ വൈദഗ്ദ്ധ്യം നേടിയ ചൈനീസ് ജീവശാസ്ത്രജ്ഞയായ മെങ് ആൻമിംഗ്, ചിലിയൻ തന്മാത്രാ ജനിതകശാസ്ത്രജ്ഞൻ ലൂയിസ് ഫെർണാണ്ടോ ലാറോണ്ടോ കാസ്ട്രോ, മെക്സിക്കൻ പരിസ്ഥിതി ശാസ്ത്രജ്ഞ സെസിലിയ ടോർട്ടജാഡ എന്നിവരും ഉൾപ്പെടുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m