marianvibes
marianvibes
Wednesday, 12 Mar 2025 00:00 am
marianvibes

marianvibes

ഒരു വ്യക്തിക്ക് യേശുക്രിസ്തുവിൽ വിശ്വസിക്കാനോ വിശ്വാസം ഉപേക്ഷിക്കാനോ മറ്റു മത വിശ്വാസം സ്വീകരിക്കാനോ പൂർവ്വ മതവിശ്വാസത്തിലേക്കു മടങ്ങിപ്പോകുവാനോ എല്ലാവിധ സ്വാതന്ത്ര്യവും ഇവിടെയുണ്ട്. അതിൻ്റെ പേരിൽ ആർക്കും ജീവനോ സ്വത്തിനോ എതെങ്കിലും ഭീഷണിയോ നഷ്ടമോ ഉണ്ടാകില്ല. രാജസ്ഥാനിൽ ക്രിസ്തുവിശ്വാസം ഉപേക്ഷിച്ചവർക്ക് സകല ഐശ്വര്യവും ഉണ്ടാകട്ടെയെന്നു ആശംസിക്കാനേ ക്രിസ്ത്യാനികൾക്കു കഴിയൂ.

യേശുക്രിസ്തുവിൻ്റെ ശിഷ്യൻ യോഹന്നാൻ്റെ സഭയിൽ നിന്നും ഒരു പറ്റം ആളുകൾ വിശ്വാസം ഉപേക്ഷിച്ചുപോയ സന്ദർഭമുണ്ട്. അതിനെ എത്രയോ പക്വതയോടെയാണ്  അദ്ദേഹം തൻ്റെ ലേഖനത്തിൽ വിശദീകരിക്കുന്നത്!  

''അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്‌; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‌ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"
(1 യോഹന്നാന്‍ 2:19)

ഇതാണ് ക്രിസ്ത്യാനികളുടെ മാതൃക.

അതിനാൽ രാജസ്ഥാനിലെ "ഘർ വാപസി"യുടെ പേരിൽ  ക്രിസ്ത്യാനികളുടെ വികാരമിളകും, കലാപം ഉണ്ടാകും  എന്നു മനക്കോട്ടകെട്ടി കാത്തിരിക്കുന്നവർ തീർത്തും നിരാശരാവുകയേയുളളൂ.

കടപ്പാട് : മാത്യു ചെമ്പുകണ്ടത്തിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m