റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി റോമൻ കൂരിയായ്‌ക്കൊപ്പം ജപമാല പ്രാർത്ഥന അർപ്പിച്ചും, ഏവർക്കും, പ്രത്യേകിച്ച് പാവപ്പെട്ടവർക്കൊപ്പം പരിശുദ്ധ പിതാവിനും എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കാനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാനും ആഹ്വാനം ചെയ്‌ത് കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്.
ചികിത്സാർത്ഥം ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ സൗഖ്യത്തിനായി പ്രാർത്ഥനകളും സാമീപ്യവുമറിയിച്ച് കഴിഞ്ഞ ആഴ്ചകളിൽ നിരവധി സന്ദേശങ്ങളാണ് എത്തിയതെന്ന് കർദ്ദിനാൾ പറഞ്ഞു.
പാപ്പായുടെ അനാരോഗ്യത്തിൽ പ്രാർത്ഥനയിലും സാമീപ്യത്തിലും ഒന്നുചേരുന്ന ക്രൈസ്തവരും മറ്റു മതവിശ്വാസികളുമായ ആളുകൾക്കും, പാപ്പായെ വിലമതിക്കുകയും, പാപ്പായുടെ ആരോഗ്യകാര്യങ്ങളിൽ ഉത്കണ്ഠയറിയിക്കുകയും ചെയ്യുന്ന അവിശ്വാസികളായ വ്യക്തികൾക്കുമൊപ്പം, പാപ്പായ്ക്കും രോഗികളായ മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുകയും, അവരെ പരിശുദ്ധ അമ്മയുടെ മാതൃസംരക്ഷണത്തിന് ഭരമേല്പിക്കുകയും ചെയ്യാമെന്ന് കർദ്ദിനാൾ കൂവക്കാട് പറഞ്ഞു.
പ്രഭാഷകന്റെ പുസ്തകത്തെ അധികരിച്ച്, ദൈവം ദരിദ്രന്റെ പ്രാർത്ഥന ശ്രവിക്കുമെന്നും അവനനുകൂലമായി വിധിക്കുമെന്നും ഓർമ്മിപ്പിച്ചുകൊണ്ട്, പാവപ്പെട്ടവർക്കൊപ്പം നമുക്കും പ്രാർത്ഥിക്കാമെന്ന്, മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അധ്യക്ഷൻ കൂടിയായ കർദ്ദിനാൾ കൂവക്കാട് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m