ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നിലയില്‍ വീണ്ടും പുരോഗതിയെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്സ് റേയില്‍ പാപ്പയ്ക്കു നേരിയ പുരോഗതിയുണ്ടെന്നു വത്തിക്കാന്‍ വ്യക്തമാക്കി. എന്നാല്‍ ആകെയുള്ള അവസ്ഥ സങ്കീർണ്ണം തന്നെയാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് വിതരണം ചെയ്ത മെഡിക്കൽ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
മാര്‍പാപ്പയ്ക്ക് രാവും പകലും ഓക്സിജൻ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു.
അതേസമയം പാപ്പയുടെ തുര്‍ക്കി സന്ദര്‍ശനത്തെ സംബന്ധിക്കുന്ന അഭ്യൂഹങ്ങള്‍ നിരസിച്ച് വത്തിക്കാന്‍ രംഗത്തുവന്നു.
മെയ് മാസത്തിൽ നിഖ്യാ കൗൺസിലിന്റെ 1700-ാം വാർഷികത്തിനായി ഫ്രാൻസിസ് മാർപാപ്പ തുർക്കി സന്ദർശിക്കാൻ പദ്ധതിയിടുന്നതായി എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ വത്തിക്കാന്‍ പ്രതികരണം നടത്തിയിരിക്കുന്നത്. സന്ദർശനം പരിഗണനയിലുണ്ടെങ്കിലും അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m