marianvibes
marianvibes
Friday, 14 Mar 2025 00:00 am
marianvibes

marianvibes

പ്രതിസന്ധികൾക്ക് നടുവിലും, വിശ്വാസികളുടെ എണ്ണം അനുദിനം വർധിക്കുന്ന ആഫ്രിക്കയിലെ ടാൻസാനിയ രാഷ്ട്രത്തിൽ പുതിയതായി ഒരു രൂപത കൂടി ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ചു. ദാർ-എസ്-സലാം  അതിരൂപതയെയും മൊറോഗോറോ രൂപതയെയും വിഭജിച്ചുകൊണ്ടാണ്, ബാഗമോയോ എന്ന പുതിയ രൂപതയ്ക്ക് രൂപം നൽകിയിരിക്കുന്നത്. രൂപതയുടെ പ്രഥമ മെത്രാനായി, ഇതുവരെ പെർഡിസസിന്റെ ബിഷപ്പും ദാർ-എസ്-സലാമിന്റെ സഹായമെത്രാനുമായിരുന്ന മോൺസിഞ്ഞോർ സ്റ്റെഫാനോ ലാമെക് മുസോംബയെ പാപ്പാ നിയമിച്ചു.

പുതിയതായി സ്ഥാപിക്കപ്പെട്ട രൂപതയിൽ ആകെ തൊണ്ണൂറ്റിരണ്ടായിരത്തി മുന്നൂറ്റി നാൽപ്പത്തിയഞ്ച് അംഗങ്ങളാണ് കത്തോലിക്കരായിട്ടുള്ളത്. 22 ഇടവകകൾ രൂപതയിൽ ഇപ്പോൾ നിലവിലുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                          Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0