marianvibes
marianvibes
Sunday, 16 Mar 2025 00:00 am
marianvibes

marianvibes

ധാര്‍മിക മൂല്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ അധ്യാപകര്‍ പ്രതിജ്ഞാബദ്ധരാകണമെന്ന്കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. 

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍  അതിഭദ്രാസനത്തിന്റെ വാര്‍ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ.
കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തിരുവനന്തപുരം മേജര്‍ അതിഭദ്രാസന പ്രസിഡന്റ് റോയ് എന്‍.ജി അധ്യക്ഷത വഹിച്ചു. മേജര്‍ അതിരൂപത വികാരി ജനറാളും സ്‌കൂളുകളുടെ കറസ്‌പോണ്ടന്റുമായ വര്‍ക്കി ആറ്റുപുറത്ത് കോര്‍ എപ്പിസ്‌കോപ്പ, പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.  നെല്‍സണ്‍ വലിയവീട്ടില്‍, നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കന്ററി  സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് ചരുവില്‍, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോണി സി എ., സെക്രട്ടറി ബിജു പി എം, ട്രഷറര്‍ ബിജു കെ. ജോര്‍ജ്, പട്ടം സെന്റ് മേരിസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ റാണി എം. അലക്‌സ്, നാലാഞ്ചിറ സെന്റ്‌ ഗോരേറ്റിസ് സ്‌കൂളിലെ അധ്യാപിക സിസ്റ്റര്‍ മാഡ്‌ലിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വിരമിക്കുന്ന അധ്യാപകര്‍ക്ക്  സമ്മേളനത്തില്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിച്ചു.