marianvibes
marianvibes
Monday, 17 Mar 2025 00:00 am
marianvibes

marianvibes

കൊച്ചി: കേരളത്തിലെ ടാക്‌സി, ഓട്ടോ ഡ്രൈവർമാരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി കെസിബിസി ആരംഭിച്ച 'സാരഥി' രജതജൂബിലി നിറവിൽ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രൈവർമാരെ ഉൾപ്പെടുത്തി 2000ലാണ് സാരഥി ആരംഭിച്ചത്. കെസിബിസിയുടെ മേൽനോട്ടത്തിൽ ഇന്ന് കേരളത്തിൽ ഇരുനൂറിലധികം യൂണിറ്റുകളും എണ്‍പതിനായിരത്തോളം ഡ്രൈവർമാരായ അംഗങ്ങളും സാരഥിക്കുണ്ട്. വിവിധ ക്ഷേമപദ്ധതികൾ സാരഥിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ട്.

ഫാ. വർഗീസ് കരിപ്പേരിയും ഫാ. സെബാസ്റ്റ്യൻ തേയ്ക്കാനത്തുമാണ് ആദ്യകാലത്ത് സാരഥിയെ നയിച്ചത്. ഫാ. ഫ്രാൻസിസ് കൊടിയൻ, ഫാ. ജോസഫ് മക്കോളി എന്നി വരും തുടക്കത്തിൽ സാരഥിക്കൊപ്പമുണ്ടായിരുന്നു. കെസിബിസി ജെപിഡി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ ജൂബി ലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്‌തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ അധ്യക്ഷത വഹിച്ചു.

വിവിധ ജില്ലകളിലുള്ള സാരഥിയുടെ അംഗങ്ങളും അനിമേറ്റേർമാരും പങ്കെടുത്തു. ഫാ. വർഗീസ് കരിപ്പേരി, ഫാ. സെബാസ്റ്റ്യൻ കോയിക്കര, ഫാ. സെബാസ്റ്റ്യൻ തേ യ്ക്കാനത്ത്, ഫാ. ഫ്രാൻസിസ് കൊടിയൻ, ഫാ. ജോസഫ് മക്കോളി, സാരഥി സം സ്ഥാന ഡയറക്ടർ ഫാ. ടോം മഠത്തിൽക്കണ്ടത്തിൽ, അസോ. ഡയറക്ടർ ഫാ. സെബാ സ്റ്റ്യൻ കോയിക്കര, സംസ്ഥാന സെക്രട്ടറി സിസ്റ്റർ മോളി പുല്ലൻ എന്നിവർ പ്രസംഗിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m