തെക്കെ അമേരിക്കൻനാടായ ചിലിയിലെ പുതിയ അപ്പൊസ്തോലിക് ന്യൂണ്‍ഷ്യോ ആയി മലയാളി ആർച്ച്‌ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.
മാർച്ച് 15, ശനിയാഴ്ചയാണ് (15/03/25) ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാൻസിസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.
അള്‍ജീരിയിലെയും ടുണീഷ്യയിലെയും അപ്പൊസ്തോലിക് ന്യൂണ്‍ഷ്യോ ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആർച്ച്‌ബിഷപ്പ് കുര്യൻ മാത്യു വയലുങ്കല്‍.
കോട്ടയം, വടവാതൂർ സ്വദേശിയായ അദ്ദേഹം 1966 ആഗസ്റ്റ് നാലിനാണ് ജനിച്ചത്. 1998-ല്‍ റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കല്‍ സർവ്വകലാശാലയില്‍ നിന്ന് കാനനൻ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ശേഷമാണ് അദ്ദേഹം വത്തിക്കാന്റെ നയതന്ത്ര പരിശീലനം നേടുകയും നയതന്ത്രസേവനം ആരംഭിക്കുകയും ചെയ്തത്.
ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ പരിശുദ്ധസിംഹാസനത്തിൻറെ അപ്പൊസ്തോലിക് ന്യൂണ്‍ഷ്യയേച്ചറുകളില്‍ സേവനം ചെയ്തിട്ടുള്ള ആർച്ച്‌ബിഷപ്പ് കുര്യൻ മാത്യു വയലുങ്കല്‍ പിന്നീട് പാപുവ ന്യു ഗിനിയ, സോളമൻ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ ആയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m