marianvibes
marianvibes
Tuesday, 18 Mar 2025 00:00 am
marianvibes

marianvibes

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നല്‍കുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്.

വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവച്ചവർക്കാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം പ്രഫ. എം.കെ.സാനുവിന് സമ്മാനിച്ചു. എം.കെ.സാനുവിന് വേണ്ടി ചെറുമകൻ അനീത് കൃഷ്ണനാണ് പുരസ്ക്കാരം ഏറ്റുവാങ്ങിയത്.

കേരള പ്രഭ പുരസ്ക്കാരം കർഷകയായ ഭുവനേശ്വരി ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരം കലാമണ്ഡലം വിമലാ മേനോൻ ഏറ്റുവാങ്ങി. കേരള ശ്രീ പുരസ്ക്കാരങ്ങള്‍ ഡോ. ടി. കെ. ജയകുമാർ, നാരായണ ഭട്ടതിരി, സഞ്ജു സാംസണ്‍, ഷൈജ ബേബി, വി.കെ. മാത്യൂസ് എന്നിവർക്ക് സമ്മാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിച്ച യോഗത്തില്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m