ടെല്‍ അവീവ്:വെടിനിറുത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം സംബന്ധിച്ച് അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഗാസയില്‍ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം.
ഇന്നലെ പുലർച്ചെ നടത്തിയ ആക്രമണത്തില്‍ നാനൂറോളം പേർ കൊല്ലപ്പെട്ടു. ഹമാസ് സർക്കാരിന്റെ തലവൻ എസാം അല്‍ ദാലിസ്, നീതി ഉപമന്ത്രി അഹ്‌മ്മദ് അല്‍ ഹെറ്റ, ആഭ്യന്തര മന്ത്രാലയ തലവൻ മഹ്മൂദ് അബു വത്ഫ, ആഭ്യന്തര സുരക്ഷാ ഡയറക്ടർ ജനറല്‍ ബഹ്ജത്ത് അബു സുല്‍ത്താൻ എന്നിവർ അടക്കം കൊല്ലപ്പെട്ടതായി സൂചന. ഇവരുടെ വസതികള്‍ ആക്രമണത്തില്‍ തകർന്നു. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു.വെടിനിറുത്തല്‍ കരാർ നിലവില്‍ വന്നശേഷമുള്ള ആദ്യ ആക്രമണമാണിത്.
ഹമാസ് സർക്കാരിനെയും അവരുടെ ആയുധശേഷിയെയും തുടച്ചുനീക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.
ശേഷിക്കുന്ന ബന്ദികളെ ഇസ്രയേല്‍ മരണശിക്ഷയ്ക്ക് വിട്ടുകൊടുത്തെന്ന് അവരെ തടങ്കലില്‍ വച്ചിരിക്കുന്ന ഹമാസ് മുന്നറിയിപ്പ് നല്‍കി.
അമേരിക്ക ആക്രമണത്തെ ന്യായീകരിച്ചു. ഫ്രാൻസും റഷ്യയും വിമർശിച്ചു. വെടിനിറുത്തല്‍ കരാറിന് വേദിയായ ഖത്തറും പിന്തുണ നല്‍കിയ ഈജിപ്തും കുറ്റപ്പെടുത്തി.ഇറാനും വിമർശിച്ചു.
ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ദെയ്ർ അല്‍-ബലാഹ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്.
നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കും.
ബെയ്റ്റ് ഹനൂണ്‍, ഖിർബെത് ഖുസാ, അബസാൻ അല്‍കബീറ, അബസാൻ അല്‍ ജാദിദ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർ പടിഞ്ഞാറൻ ഗാസ സിറ്റിയിലോ ഖാൻ യൂനിസിലേക്കോ പോകണമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m