marianvibes
marianvibes
Wednesday, 19 Mar 2025 00:00 am
marianvibes

marianvibes

വാഷിംഗ്ടണ്‍ ഡി‌.സി: ഒന്‍പത് മാസത്തെ കാത്തിരിപ്പിനൊടുവിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് നാസ ശാസ്ത്രജ്ഞരായ ബുച്ച് വിൽമോറും സുനിതാ വില്യംസും ഉള്‍പ്പെടെയുള്ള സംഘം ഇന്ന്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചിരിക്കുമ്പോള്‍ അവരുടെ ലാന്‍ഡിംഗ് വിജയകരമാകുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങള്‍ക്ക് അനുവദിച്ച അഭിമുഖത്തില്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ബുച്ച് വിൽമോര്‍ പറഞ്ഞ വാക്കുകളില്‍ - തങ്ങളുടെ ദൗത്യം ഫലപ്രദമായാലും അല്ലെങ്കിലും വിശ്വാസത്തിന്റെ കണ്ണ് കൊണ്ട് അവയെ കാണാനുള്ള അടിയുറച്ച ബോധ്യം അവര്‍ ആര്‍ജ്ജിച്ചുവെന്ന് നിസംശയം പറയാന്‍ സാധിയ്ക്കും.

അരമണിക്കൂറോളം നീണ്ട അഭിമുഖത്തിനിടെ ശാസ്ത്രത്തിന്റെ വിജയ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ബുച്ച് വിൽമോര്‍ ഏറ്റുപറഞ്ഞത് യേശുക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസമായിരിന്നു. ഒന്‍പത് മാസത്തെ ബഹിരാകാശത്തെ വാസം എന്തു ജീവിതപാഠമാണ് നല്‍കിയതെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ലോകം ഉറ്റുനോക്കുന്ന ഈ നാസ ശാസ്ത്രജ്ഞന്‍റെ മറുപടി നിരീശ്വരവാദികള്‍ തിരിച്ചറിയേണ്ട സത്യ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരിന്നു. രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിനെയും അവിടുത്തെ മഹത്തായ പദ്ധതിയെയും വിശുദ്ധ ഗ്രന്ഥത്തെയും പ്രത്യേകം സൂചിപ്പിച്ചായിരിന്നു അദ്ദേഹത്തിന്റെ മറുപടി.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ, "സത്യസന്ധമായി നിങ്ങളോട് ഇതിന് മറുപടി പറയാന്‍ എനിക്കു കഴിയും, ഇതിനെക്കുറിച്ചുള്ള എന്റെ ചിന്ത എന്റെ വിശ്വാസത്തിലേക്ക് പോകുന്നു. അത് എന്റെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടുന്ന് തന്റെ പദ്ധതിയും ലക്ഷ്യങ്ങളും മനുഷ്യരാശിയിലുടനീളം തന്റെ മഹത്വത്തിനായി പ്രവർത്തിക്കുന്നു. അത് നമ്മുടെ ജീവിതത്തിൽ എങ്ങനെ സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതുമാണ്. എന്നിരുന്നാലും, അത് സംഭവിക്കുന്നു".

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                  
 Follow this link to join  WhatsApp group
https://chat.whatsapp.com/J0k00badfi0JK1dmjkDcGj


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0