marianvibes
marianvibes
Friday, 21 Mar 2025 00:00 am
marianvibes

marianvibes

കടുത്ത ദുരിതമനുഭവിക്കുന്നവരുടെ നിലവിളി ശ്രവിക്കുവാനുള്ള കത്തോലിക്കാ സഭയുടെ ഉത്തരവാദിത്വം ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട്, വിശുദ്ധവാരത്തിലെ ദുഖവെള്ളിയാഴ്ച്ച, അല്ലെങ്കിൽ   രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന  മറ്റേതെങ്കിലും ദിവസമോ, വിശുദ്ധ നാടിനുവേണ്ടി പ്രത്യേക ധനശേഖരണം നടത്തണമെന്നു പൗരസ്ത്യസഭകൾക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി നിർദേശിച്ചു. ആഗോള സഭയിലെ എല്ലാ രൂപതകളിലെയും മെത്രാന്മാരെ അഭിസംബോധന ചെയ്തുകൊണ്ടാണ്, പരിശുദ്ധ പിതാവിനുവേണ്ടി ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ ക്ലൗധിയോ ഗുജറോത്തി, സെക്രട്ടറി ആർച്ചുബിഷപ്പ് മൈക്കൽ ജാല എന്നിവർ സംയുക്തമായി അഭ്യർത്ഥനക്കുറിപ്പു പ്രസിദ്ധീകരിച്ചത്.

വിശുദ്ധ നാടിന്റെ പ്രത്യേകമായ പരിചരണത്തിന് എല്ലാവർഷവും ദുഖവെള്ളിയാഴ്ച്ച ദിവസമോ, രൂപതാധ്യക്ഷൻ നിശ്ചയിക്കുന്ന  മറ്റേതെങ്കിലും ദിവസമോ ധനശേഖരണം നടത്തുന്ന പാരമ്പര്യം, വിശുദ്ധ പോൾ ആറാമൻ പാപ്പായാണ് തുടങ്ങിവച്ചത്.  ഇത് എല്ലാ വർഷവും തുടർന്നുവരുന്നു. യുദ്ധങ്ങളാലും, പകർച്ചവ്യാധികളാലും കലുഷിതമായ ഒരു കാലഘട്ടത്തിൽ, കത്തോലിക്കാ സഭയുടെ ഉത്ഭവസ്ഥാനമായ വിശുദ്ധ നാട് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m