marianvibes
marianvibes
Friday, 21 Mar 2025 00:00 am
marianvibes

marianvibes

ദൈവിക സ്വപ്നങ്ങൾക്കായി കൂടുതൽ ഊർജ്ജം" ചിലവഴിക്കുവാൻ മെത്രാൻമാർ തയാറാകണമെന്നും  വിശുദ്ധ യൗസേപ്പിന്റെ വിവിധ ജീവിതമാതൃകകളെ പിന്തുടരണമെന്നും ഉദ്ബോധിപ്പിച്ച് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രൊ-പ്രീഫെക്ട് കർദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെ. 

എല്ലാവരെയും ചേർത്തുനിർത്തിക്കൊണ്ട്, ഇടയശുശ്രൂഷ നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന മെത്രാന്മാർ  അവരുടെ ഉത്തരവാദിത്വങ്ങളോട് എങ്ങനെ നീതി പുലർത്തുവാൻ സാധിക്കും എന്ന ചോദ്യത്തിന്,  ദൈവത്തിന്റെ അനുഗ്രഹം മാത്രമാണ് അടിസ്ഥാനമെന്ന് കർദിനാൾ അടിവരയിട്ടു പറഞ്ഞു.

വിശ്വാസത്തോടെ  ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിയുകയും സ്വീകരിക്കുകയും ചെയ്ത വ്യക്തിയാണ് വിശുദ്ധ യൗസേപ്പ്. ആശയക്കുഴപ്പമുണ്ടാക്കുന്നതും, അപമാനകരവുമായ ഒരു സാഹചര്യത്തെ  അഭിമുഖീകരിക്കുന്ന അവസരത്തിൽ ദൈവകല്പനകൾക്കനുസരണം തന്റെ ജീവിതത്തെ ക്രമീകരിക്കുന്ന വിശുദ്ധ യൗസേപ്പ് രക്ഷാപദ്ധതിയുടെ പ്രവർത്തനത്തിൽ നിർണായകമായ ഒരു പങ്കു വഹിച്ചതായും കർദിനാൾ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                         Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0