2025 മാർച്ച് 24-ന് നടക്കേണ്ടിയിരുന്ന മുപ്പത്തിമൂന്നാമത് മിഷനറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനാദിനം മെയ് മാസത്തിലേക്ക് മാറ്റിയതായി റോം രൂപത അറിയിച്ചു.
എക്യൂമെനിക്കൽ പ്രാർത്ഥനാസയാഹ്നം നടക്കുന്ന മെയ് 9-ന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസലിക്കയിൽ വച്ചായിരിക്കും ജൂബിലി വർഷത്തിലെ മിഷനറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ നടക്കുക.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് റോം വികാരിയാത്ത് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
തിന്മയുടെ മുന്നിലും, വിശ്വാസത്താൽ ധൈര്യപ്പെട്ടും, പ്രത്യാശയുടെ വെളിച്ചത്തിലും, ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയുടെ പേരിൽ കൊല്ലപ്പെട്ട കത്തോലിക്കാ, ഓർത്തഡോക്സ്, എവഞ്ചേലിക്കൽ സഭകളിൽനിന്നുള്ള ക്രൈസ്തവരക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രത്യേക സായാഹ്നപ്രാർത്ഥനകളാണ് മെയ് ഒൻപതിന് റോമിൽ നടക്കുക.\
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m