marianvibes
marianvibes
Sunday, 23 Mar 2025 00:00 am
marianvibes

marianvibes

പ്രാർത്ഥനകൾ സഫലം ഫെബ്രുവരി 14 വെള്ളിയാഴ്ച മുതൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും, പിന്നീട് ന്യുമോണിയയും മൂലം ചികിത്സയിലായിരുന്ന ഫ്രാൻസിസ് പാപ്പാ ഇന്ന്  ആശപത്രിയിൽനിന്ന് ഡിസ്ചാർജ് ആകും. ഇന്ന് ഉച്ചയ്ക്ക് ത്രികാലജപപ്രാർത്ഥനയുടെ സമയത്ത്, ആശുപത്രിയിലെ പത്താം നിലയിലുള്ള തന്റെ മുറിയുടെ ജാലകത്തിൽ പാപ്പാ എത്തിയേക്കുമെന്ന് വത്തിക്കാൻ  അറിയിച്ചു.

പ്രാർത്ഥനയ്ക്ക് ശേഷമായിരിക്കും പാപ്പാ വത്തിക്കാനിലേക്ക് മടങ്ങുക.

ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നു എന്ന വാക്കുകളോടെയാണ് ഡോ. അൽഫിയേരി, പാപ്പായുടെ ഡിസ്ചാർജ് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്.  ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും പാപ്പായുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയിൽ പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായെന്ന് ഡോ. അൽഫിയേരി അറിയിച്ചു. കടുത്ത ന്യുമോണിയ മൂലം ബുദ്ധിമുട്ടിയ പാപ്പായ്ക്ക് വിവിധ മരുന്നുകൾ ചേർന്ന ചികിത്സയാണ് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ന്യുമോണിയയ്ക്ക് വേണ്ട ചികിത്സകൾ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, പൂർണ്ണമായ സൗഖ്യത്തിനായി ഇനിയും സമയം ആവശ്യമായി വരുമെന്നും പത്രപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം അറിയിച്ചു. ചികിത്സയുടെയും, ആരോഗ്യം വീണ്ടെടുക്കുന്നതിന്റെയും ഭാഗമായി, കുറച്ചു ദിവസങ്ങളിലേക്കെങ്കിലും മറ്റ് ആളുകളുമായുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m