marianvibes
marianvibes
Sunday, 23 Mar 2025 00:00 am
marianvibes

marianvibes

ആലുവ-മൂന്നാർ പഴയ രാജപാതയിൽ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്ന സമരത്തിൽ പങ്കെടുത്ത 
 കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ  വനം വകുപ്പ് കേസെടുത്ത നടപടിയിൽ പ്രതിഷേധം വ്യാപകമാക്കുന്നു.

വനത്തിൽ അതിക്രമിച്ചു കടന്നെന്നു ചൂണ്ടിക്കാട്ടിയാണ് പൂയംകുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കേസെടുത്തത്. യാത്രയിൽ പങ്കെടുത്ത ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, നാല് വൈദികർ തുടങ്ങി 24 പേർക്കെതിരേയും മറ്റു കണ്ടാലറിയാവുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

വനപാലകരുടെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ ന ശിപ്പിക്കൽ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രാജഭരണകാലത്ത് നിർമിച്ചതും അക്കാലം മുതൽ വാഹനഗതാഗതം നടന്നിരുന്നതു മായ പഴയ ആലുവ- മുന്നാർ റോഡ് വനംവകുപ്പ് അനധികൃതമായി കൈയേറിയിരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനം പ്രതിഷേധസമരവുമായി രംഗത്തിറങ്ങിയത്. 

റോഡിൽ ബാരിക്കേഡ് നിർമിച്ച് വാഹനഗതാഗതം തടയുകയും പൊതുജനത്തിനു പ്രവേശനം നിഷേധിക്കുകയും ചെയ്‌തതു വനംവകുപ്പ് ഉദ്യോഗസ്ഥരാണ്.

മാങ്കുളം, ആനക്കുളം പ്രദേശത്തുനിന്ന് ഒരു മണിക്കൂറുകൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡാണ് രാജപാത. വലിയ കയറ്റങ്ങളോ കൊടുംവളവുകളോ ഗർത്തങ്ങളോ ഇല്ലാത്ത റോഡാണ് വനംവകുപ്പ് അനധിക്യതമായി അടച്ചത്. പൊതുമരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം രാജപാത റോഡ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പാലങ്ങളും അതിരുകല്ലുകളുമുള്ള വഴിയിലുടെ നടന്നതിനു കേസെടുക്കാൻ വനംവകുപ്പിന് അധികാരമില്ല.

സമരത്തിൽ പങ്കെടുത്ത ഒരാൾപോലും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയിട്ടില്ല. റോഡിലുടെ നടക്കുക മാത്രമാണു ചെയ്ത‌ത്. ജനവിരുദ്ധ നടപടികളും കള്ളക്കേസുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെയും സർക്കാരിന്റെയും തീരുമാനമെങ്കിൽ അതിശക്തമായ സമരത്തിന് രൂപത നേതൃത്വം നൽകുമെന്നും കോതമംഗലം ബിഷപ്‌സ് ഹൗസിൽ ചേർന്ന അടിയന്തരയോഗം മുന്നറിയിപ്പ് നൽകി

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                                    Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0