marianvibes
marianvibes
Tuesday, 25 Mar 2025 00:00 am
marianvibes

marianvibes

വി.ജോൺപോൾ മാർപാപ്പ ജോർദാനിലേക്കും വിശുദ്ധ നാടുകളിലേക്കും നടത്തിയ ചരിത്രപ്രസിദ്ധമായ തീർത്ഥാടനത്തിന്റെ 25-ാം വാർഷികം ആഘോഷിച്ച്   ജോർദാനിലെ ക്രൈസ്തവ സമൂഹം.

1964 ൽ വി. പോൾ ആറാമൻ മാർപാപ്പയുടെ സന്ദർശനത്തെത്തുടർന്ന് 35 വർഷത്തിനിടെ ജോർദാനിലേക്കുള്ള ആദ്യ മാർപാപ്പയുടെ സന്ദർശനമായിരുന്നു അത്.

തന്റെ സന്ദർശന വേളയിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ ക്ഷമയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ജോർദാനിലെ മതസ്വാതന്ത്ര്യത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഇത് രാജ്യത്തിൻ്റെ നന്മയ്ക്കായി പൗരന്മാരെ ഒരുമിച്ചു പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു . ജോർദാൻ നദിയുടെ കിഴക്കൻ തീരത്തേക്കുള്ള  തന്റെറെ തീർഥാടനവേളയിൽ ഉദ്ഘാടനം ചെയ്ത മാമോദീസാ സൈറ്റിന്റെ പ്രാധാന്യവും മാർപാപ്പയുടെ സന്ദർശനം എടുത്തുകാട്ടി.

25-ാം വാർഷികത്തോടനുബന്ധിച്ച്, ജോർദാൻ ബാപ്റ്റിസം സൈറ്റിൽ ഒരു പുതിയ ദൈവാലയം ഉദ്ഘാടനം ചെയ്തു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ദൈവാലയങ്ങളിലൊന്നായ ഇവിടം ക്രിസ്ത്യൻ പൈതൃകവും ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജോർദാന്റെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ്

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m