വൈദ്യശാസ്ത്രപരം മാത്രമല്ല, സാമ്പത്തികശാസ്ത്രം, സംസ്കാരം, നൈതികത, ആദ്ധ്യാത്മികത എന്നിവ ഉൾപ്പെടുന്ന സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്നതാകയാൽ ദീർഘായുസ്സ് ഇന്നിൻറെ വലിയ വെല്ലുവിളികളിൽ ഒന്നാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീയെത്രൊ പരോളിൻ പ്രസ്താവിച്ചു.
ആയുർദൈർഘ്യത്തെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട വത്തിക്കാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വത്തിക്കാൻ ആയുർദൈർഘ്യ ഉച്ചകോടി: കാല ഘടികാരത്തെ വെല്ലുവിളിക്കൽ” എന്നതായിരുന്നു ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.
വാർദ്ധക്യം മറച്ചുവെക്കേണ്ട ഒരു പ്രശ്നമാണെന്ന മട്ടിൽ പരിമിതികളെയും ബലഹീനതകളെയും നിഷേധിക്കുന്നതായ പ്രവണതയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും എന്നാൽ, ജീവിതം ഒരു ദാനമാണെന്നും അസ്തിത്വത്തിൻറെ ഓരോ ഘട്ടത്തിലും അതിനു മൂല്യം ഉണ്ടെന്നും കർദ്ദിനാൾ പരോളിൻ പറഞ്ഞു. യഥാർത്ഥ പൂർണ്ണത കണ്ടെത്തുന്നത് വർഷങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ബന്ധങ്ങളുടെ ഗുണനിലവാരത്തിലാണ്, നൽകുന്നതും സ്വീകരിക്കുന്നതുമായ സ്നേഹത്തിലാണ്, ഒരു സമൂഹത്തിൻറെ ഭാഗമാകുന്നതിൻറെ അഗാധ അർത്ഥത്തിലാണ്, എന്നത് മറന്നുകൊണ്ട്, ജൈവിക അമർത്യതയുടെ പിന്നാലെ പോകുന്ന ഒരു പുരോഗതിയെന്ന മിഥ്യാധാരണയിൽ നാം നിപതിക്കരുതെന്നുo അദ്ദേഹം മുന്നറിയിപ്പ് നൽകി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m