ഇസ്രായേൽ - ഹമാസ് സംഘർഷം ആരംഭിച്ചതിനുശേഷം ഗാസയിൽ അൻപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.
ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്ന ഹമാസുമായുള്ള വെടിനിർത്തൽ മാർച്ച് 18 ന് ലംഘിക്കപ്പെട്ടതോടെയാണ് സംഘർഷം വീണ്ടും രൂക്ഷമായത്. ബോംബാക്രമണം പുനരാരംഭിച്ചതിനുശേഷം, 670-ലധികം ആളുകളാണ് മരണപ്പെട്ടത്. 2023 ഒക്ടോബർ 7 ന് തട്ടിക്കൊണ്ടുപോയ 58 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ തടവിലാണ്. അതേസമയം, ഇസ്രായേലിലെയും, പലസ്തീനിലെയും ഉന്നത അധികാരികളുമായി കൂടിക്കാഴ്ചകൾ നടത്തുന്നതിന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ ഉന്നത പ്രതിനിധി കാജ കല്ലാസ് സ്ഥലത്തെത്തിയിട്ടുണ്ട്. വെടിനിർത്തലിനും, സമാധാന പുനഃസ്ഥാപനത്തിനും വേണ്ടി അദ്ദേഹം അഭ്യർത്ഥനകൾ നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m