marianvibes
marianvibes
Thursday, 27 Mar 2025 00:00 am
marianvibes

marianvibes

ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ   ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില്‍ ഉണ്ടാക്കുന്ന  വിപത്തുകളെ പറ്റി  ബോധവല്‍ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരി ബോധവല്‍ക്കരണ ദിനം ആചരിച്ചു.

വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ജിംബിള്‍ തുരുത്തൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  തുടര്‍ന്ന് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള്‍ പള്ളിയങ്കണത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.
എക്‌സൈസ്-പോലീസ് വിഭാഗങ്ങളുടെ പിന്തുണയോടെ ഇടവകയുടെ പരിധിയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗ ത്തിനും വിതരണത്തിനും എതിരെ ശക്തമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പറഞ്ഞു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m