marianvibes
marianvibes
Friday, 28 Mar 2025 00:00 am
marianvibes

marianvibes

 പുതിയ കണക്കുകൾ പ്രകാരം അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വലിയതോതിൽ കുറഞ്ഞതായും, ഗർഭസ്ഥശിശു മരണനിരക്കിൽ ചെറിയ കുറവുണ്ടായതായും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ലോകാരോഗ്യസംഘടന, ലോകബാങ്ക്, സാമ്പത്തിക-സാമൂഹ്യകാര്യങ്ങൾക്കായുള്ള ഡിപ്പാർട്ട്മെന്റ് (UNICEF/OMS/BM/UN DESA) എന്നിവർ അറിയിച്ചു. 

ശിശുമരണനിരക്ക് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ട് റിപ്പോർട്ടുകളിലൂടെയാണ്, ലോകവ്യാപകമായി ശിശുമരണനിരക്കിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവുണ്ടായതായി ഐക്യരാഷ്ട്രസഭാസംഘടനകൾ രേഖപ്പെടുത്തിയത്.

ഐക്യരാഷ്ട്രസഭയായുടെ കണക്കുകൾ പ്രകാരം നാല്പത്തിയെട്ട് ലക്ഷം കുട്ടികളാണ് അഞ്ചുവയസ്സെത്തുന്നതിന് മുൻപ് മരണമടഞ്ഞത്. എന്നാൽ ഗർഭസ്ഥശിശുമരണനിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് വലിയ കുറവ് രേഖപ്പെടുത്തിയില്ല. ഏതാണ്ട് പത്തൊൻപത് ലക്ഷം കുട്ടികളാണ് ഗർഭകാലാവസ്ഥയിൽ മരണമടഞ്ഞത്.

പഠനങ്ങൾ പ്രകാരം ജനനവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ മൂലവും, ഗർഭകാലം പൂർത്തിയാകുന്നതിന് മുൻപുള്ള ജനനവുമായി ബന്ധപ്പെട്ടും, ജനിച്ച് ഒരു മാസത്തിനുള്ളിലാണ് ശിശുമരണങ്ങളിൽപ്പെട്ട പകുതിയോളം കുട്ടികൾ മരണമടഞ്ഞത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ശൈശവമരണനിരക്ക് കൂടുതൽ. ശൈശവമരണത്തിന്റെ ഇരകളിൽ എൺപത് ശതമാനവും, ആഫ്രിക്കയിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും നിന്നുള്ളവരാണ്.

രണ്ടായിരാമാണ്ടിനെ അപേക്ഷിച്ച് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് പകുതിയായതായും, ഗർഭസ്ഥശിശുമരണനിരക്ക് മൂന്നിലൊന്നോളം കുറഞ്ഞതായും ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചു

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m