marianvibes
marianvibes
Sunday, 30 Mar 2025 00:00 am
marianvibes

marianvibes

റോമിലെ ജെമേല്ലി ആശുപത്രിയിൽ നിന്ന് മുപ്പത്തിയെട്ടാം ദിനം വത്തിക്കാനിൽ തിരച്ചെത്തിയതിനു ശേഷം ഏതാണ്ട് ഒരാഴ്ച പിന്നിടുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യാവസ്ഥയിലുണ്ടായിട്ടുള്ള പുരോഗതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ട് വത്തിക്കാൻ.

 മാർപാപ്പായ്ക്ക് ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കിവരുന്നത് പടിപടിയായി കുറച്ചുകൊണ്ടിരിക്കയാണെന്നും രാത്രിസമയത്ത് ഓക്സിജൻ നല്കുന്നതും കുറച്ചു തുടങ്ങിയെന്നും ബുധനാഴ്ച നടത്തിയ രക്തപരിശോധനയുടെ വെളിച്ചത്തിൽ രക്തമൂല്യങ്ങളുടെ തോത് സാധാരണമാണെന്നും വാർത്താകാര്യാലയം അറിയിച്ചു.

പാപ്പായുടെ ദിനചര്യ, ചികിത്സയും പ്രാർത്ഥനയും വിശ്രമവും ചില്ലറ ജോലികളുമാണെന്നും റോമൻകൂരിയയുടെ എല്ലാ വിഭാഗങ്ങളും പാപ്പായ്ക്ക് രേഖകൾ അയച്ചുകൊടുക്കുന്നുണ്ടെന്നും എടുത്തുപറയത്തക്കതായ സന്ദർശനങ്ങൾ ഒന്നും ഇല്ലെന്നും എന്നാൽ ആരോഗ്യപ്രവർത്തകർ, കാര്യദർശികൾ, അടുത്ത സഹാകരികൾ എന്നിവരെ കാണുന്നുണ്ടെന്നും, കൂടാതെ,  രാവിലെ വത്തിക്കാനിൽ നടന്ന നോമ്പുകാല പ്രഭാഷണം പാപ്പാ മുറിയിലിരുന്നു ശ്രവിച്ചുവെന്നും അനുദിനം പാപ്പാ ചെറുകപ്പേളയിൽ സഹകാർമ്മികനായി വിശുദ്ധകുർബ്ബാന അർപ്പിക്കാറുണ്ടെന്നും പ്രസ്സ് ഓഫീസ് വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m